നഗ്നനായി കുളിമുറിക്കു സമീപം ഒളിച്ചിരുന്ന് വീട്ടമ്മയെ ശല്യപ്പെടുത്തുന്നത് പതിവായി ! ഒടുവില്‍ സിസിടിവി സ്ഥാപിച്ചതോടെ യുവാവ് പിടിയിലായി; പോക്‌സോ കേസിലെ പ്രതിയുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

നഗ്നനായി എത്തി കുളിമുറിക്കു സമീപം ഒളിച്ചിരുന്ന് വീട്ടമ്മയെ ശല്യപ്പെടുത്തിയിരുന്ന യുവാവ് ഒടുവില്‍ പിടിയിലായി. ഐപ്പള്ളൂര്‍ മുകളില്‍ വീട്ടില്‍ 23കാരനായ രജുവിനെയാണ് റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇയാള്‍ മുമ്പ് പോക്സോ കേസിലും മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയായിരുന്നു. വീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീടിന് പിന്നിലായുള്ള കുളിമുറിക്ക് സമീപം നഗ്‌നനായി എത്തി ഒളിച്ചിരിക്കുകയാണ് രജുവിന്റെ പതിവ്. വീട്ടമ്മയെയും മകളെയും ഇയാള്‍ പലപ്പോഴും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് മുഖം മറച്ച് കടന്നുകളയും. ശല്യം സഹിക്കാതായപ്പോള്‍ വീടിന് സമീപം ഇവര്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിയായ രജു അന്ന് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിരുന്നു. റിട്ട.പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അക്രമിച്ച് മാല കവര്‍ന്ന കേസിലും രജു പിടിയിലായിരുന്നതായി പൊലീസ് പറയുന്നു.

Related posts