എത്ര പേരു കേട്ട കള്ളന്മാരാണെങ്കിലും ചില ദൗര്ബല്യങ്ങളുണ്ടാവും. ഹോട്ടലില്‍ മോഷണം നടത്തിയ തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി കെ.കെ.ഫക്രുദ്ദീന്‍ എന്ന കള്ളനെ കുടുക്കിയതും ആ ദൗര്‍ബല്യമാണ്. മോഷണത്തിനിടെ കോഴിമുട്ട പൊട്ടിച്ചു കുടിച്ചതാണ് ഇയാള്‍ക്ക് വിനയായത്. തുടര്‍ന്ന് വലിച്ചെറിഞ്ഞ മുട്ടത്തോടിലെ വിരലടയാളം പരിശോധിച്ചാണ് പോലീസ് കള്ളനെ തിരിച്ചറിഞ്ഞത്.
ഒട്ടേറെ ആരാധനാലയങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കവര്‍ച്ച നടത്തിയ ആളാണ് ഫക്രുദ്ദീന്‍ എന്ന് റാന്നി പോലീസ് പറഞ്ഞു.. പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലൊക്കെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് പറഞ്ഞത്. ഇതില്‍ തന്നെ ആരാധനാലയങ്ങളിലെ കവര്‍ച്ചയാണ് കൂടുതല്‍ ഒരാഴ്ച മുമ്പ് റാന്നിയില്‍ പച്ചക്കറി കടയില്‍നിന്ന് 50,000 രൂപ മോഷണം പോയിരുന്നു. രണ്ട് മാസത്തിനിടയില്‍ റാന്നിയിലെ ആരാധനാലയങ്ങളിലും മോഷണം നടന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഷാഡോ പോലീസ് ഇയാളെ സംശയകരമായ സാഹചര്യത്തില്‍ പെരുമ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് ഒട്ടേറെ മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് അറിയുന്നത്. ജൂലായ് 29-ന് മന്ദമരുതി മാര്‍ത്തോമ പള്ളിയിലും ജൂണ്‍ 28-ന് ഇടക്കുളം സെന്റ് തോമസ് ക്നാനായ പള്ളിയിലും ഓടിളക്കി അകത്തുകടന്ന് മോഷണം നടത്തിയിരുന്നു…….ഓമല്ലൂര്‍ ഉഴുവത്തമ്പലം, ഇലന്തൂര്‍ രാജ് ഹോട്ടല്‍ എന്നിവിടങ്ങളിലും കവര്‍ച്ച നടത്തി..
ഹോട്ടലിലെ മോഷണത്തിനിടയില്‍ ഫക്രുദ്ദീന്‍ മുട്ട പൊട്ടിച്ച് കുടിച്ചിരുന്നു. മുട്ടത്തോടില്നിന്ന് അന്ന് പോലീസിന് ലഭിച്ച വിരലടയാളം ഫക്രുദ്ദീന്റെയാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ പോലീസിന്റെ വലയില്‍ വീണത് .ജില്ലയില്‍ ആനന്ദപ്പള്ളി, ഏനാത്ത്, തട്ട, കോന്നി, വടശ്ശേരിക്കര, കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി എന്നിവിടങ്ങളിലും മോഷണം നടത്തിയത് ഫക്രുദീന്‍ തന്നെയാണെന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു. മോഷ്ടിച്ചുകിട്ടുന്ന പണം മദ്യപിക്കാനും ധൂര്‍ത്തടിക്കുന്നതിനുമാണ് ചെലവിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്തായാലും പണി മുട്ടിയില്‍ കിട്ടുക എന്നു പറഞ്ഞാല്‍ ഇതാണ്.