പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം​ചെ​യ്ത പോ​ലീ​സി​നെ​തി​രേ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: സ്കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തെ പ​ര​സ്യ​മ​ദ്യ​പാ​നം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു.​വ​ള​പ​ട്ട​ണം പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ മ​ദ്യ​പ​സം​ഘം ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചിറക്കൽ ക​മ​ലാ നെ​ഹ്റു സ്കൂ​ളി​നു സ​മീ​പ​ത്തെ അ​തു​ൽ (22), പി. ​സി​ജി​ൽ (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട പോ​ലീ​സ് സം​ഘം ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഓ​ടി​പ്പോ​യ ഇ​വ​രെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന​പ്പോ​ൾ അ​തു​ൽ പോ​ലീ​സി​നെ ചോ​ദ്യം ചെ​യ്യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

കൈ​യി​ലു​ണ്ടാ​യി​രു​ന്ന എ​ന്തോ വ​സ്തു ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കി​ര​ണി​ന്‍റെ മു​ഖ​ത്ത് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ‌പ​രി​ക്കേ​റ്റ കി​ര​ൺ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​നുശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട​ പ്രതികളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ആ​ക്ര​മി​ച്ച​തി​നു​മാ​ണ് കേ​സ്.

Related posts

Leave a Comment