കൈക്കൂലി തർക്കത്തിന്റെ പേരിൽ തമ്മിലടിച്ച പോലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. വാഹനത്തിൽ നിന്നും വടിയെടുത്ത ഇരുവരും പരസ്പരം തല്ലുകയായിരുന്നു.
ഒരു പെട്രോൾ പമ്പിനു മുന്നിൽ നിന്നായിരുന്നു ഇരുവരുടെയും പ്രകടനം. സമീപമുണ്ടായിരുന്നവരാണ് ഇവരെ പിടിച്ചു മാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഏറെ പ്രചരിച്ചതോടെ ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.
#WATCH Two policemen fight with each other allegedly over a bribe, in Prayagraj. Ashutosh Mishra, SP Crime, says “The incident took place day before yesterday. Both the policemen have been suspended. Investigation underway.” pic.twitter.com/d83DItRTPf
— ANI UP (@ANINewsUP) August 13, 2019