സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാന പോലീസ് തലപ്പത്ത് നടന്ന അഴിച്ചുപണികളുടെ തുടർച്ചയായി താഴേത്തട്ടിലേക്കും അഴിച്ചുപണികൾ വൈകാതെ വരുമെന്ന് സൂചന.
പോലീസുകാരുടെ സ്ഥലം മാറ്റത്തിന്റെ സമയമാണിതെങ്കിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ പോലീസുകാരുടെ സ്ഥലംമാറ്റം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന ആശങ്കയുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രശംസനീയമായ മുന്നേറ്റം കാഴ്ചവെക്കുന്ന പോലീസുകാരെ ഇപ്പോൾ സ്ഥലം മാറ്റിയാൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
ട്രാൻസ്ഫറുകളുടെ സമയമായതിനാൽ പോലീസിലെ ജനറൽ ട്രാൻസ്ഫർ ഓപ്ഷൻ ചോദിച്ച് അപേക്ഷകൾ സ്വീകരിച്ചു കഴിഞ്ഞു. മൂന്നു വർഷം പൂർത്തിയായവരാന്ന് ജനറൽ ട്രാൻസ്ഫറിൽ ഉൾപ്പെടുക, കൂടാതെ സ്റ്റേഷൻ മാറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ട്രാൻസ്ഫറിന് അപേക്ഷിക്കാം.
തൃശൂർ സിറ്റിയിൽ മെയ് 19, തൃശുർ റൂറലിൽ മെയ് 15നും ആയിരുന്നു ട്രാൻസ്ഫറിന് അപേക്ഷിക്കേണ്ടിയിരുന്ന അവസാന തിയതി. അപേക്ഷകളിൻമേൽ ഇതുവരെയും തീരുമാനങ്ങളൊന്നും ആയിട്ടില്ല. കോവിഡ് കാലത്ത് പോലീസുകാർക്ക് ഉത്തരവാദിത്വങ്ങൾ കൂടിയിട്ടുണ്ട്.
നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രായമായവരേയും കുട്ടികളേയും ഗർഭിണികളെയും സ്വന്തം വീടുകളിലെക്കാണ് ക്വാറന്ൈറനിലേക്ക് അയക്കുന്നത്. ഇത്തരത്തിൽ ഏറ്റവും ചുരുങ്ങിയത് 250 പേരെങ്കിലും ഒരു സ്റ്റേഷനിൽ പരിധിയിൽ ക്വാറന്ൈറനിൽ കഴിയുന്നുണ്ട്.
ഇവരെ നിരീക്ഷിക്കുന്നതിനായി പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും വാർഡ് തലത്തിൽ ഓരോ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ഈ കമ്മിറ്റിയിൽ ജനമൈത്രി പോലീസും ക്വാറന്ൈറൻ ഡ്യൂട്ടിയിലുള്ള പോലീസുകാരും അംഗങ്ങളാണ് .
ഇവർ ക്വാറന്ൈറനിലുള്ളവരെ എല്ലാ ദിവസവും നിരീക്ഷിക്കുകയും നേരിട്ടെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കുകയും വേണം. കൂടാതെ ക്വാറന്ൈറനിലുള്ളവരെ ഫോണിൽ കൂടി കാര്യങ്ങൾ ചോദിച്ചറിയുകയും വേണം.
ഇതിനിടയിലാണ് ജനറൽ ട്രാൻസ്ഫർ പോലീസുകാരെ തേടിയെത്താനിരിക്കുന്നത്. അനുദിനം കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പോലീസുകാരെ ട്രാൻസ്ഫർ ചെയ്യുന്നത് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.
പോലീസ് സേനക്കകത്തു തന്നെ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ പരസ്യമായി പ്രതികരിക്കാൻ സാധിക്കാത്തതിനാൽ പലരും അഭിപ്രായം തുറന്നുപറയാൻ വിസമ്മതിക്കുന്നു.
ജൂലായ് മാസം നടക്കുന്ന കേരള പോലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിനോട് മുന്നോടിയായാണ് ട്രാൻസ്ഫർ എന്നും ഭരണാനുകൂലികളെ അവർക്കിഷ്ടമുള്ള സ്ഥലത്ത് പ്രതിഷ്ടിക്കാനുമാണ് കോവിഡ് വ്യാപനത്തിന്റെ ഈ സമയത്ത് ട്രാൻസ്ഫർ നടത്തുന്ന തെന്നും ആക്ഷേപമുണ്ട്.
എന്നാൽ പോലീസുകാരുടെ ട്രാൻസ്ഫർ സാധാരണ സംഭവം മാത്രമാണ്ന്നെും എവിടെയായാലും ഡ്യൂട്ടി ചെയ്യാൻ അവർ ബാധ്യസ്ഥരാണെന്നും ട്രാൻസ്ഫർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും പറയുന്നവരും സേനയിലുണ്ട്.