തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ഹാന്‍ഡ്‌സ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ നിലപാടുമായി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഹാന്‍ഡ്‌സ് ഫ്രീ ആയി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണ തെറ്റാണെന്നും ഏതുരീതിയിലും ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിക്കുന്നത് സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 19 പ്രകാരം ലൈസന്‍സ് സസ്‌പെന്റ് ചെയ്യാവുന്ന കുറ്റമാണെന്നും കേരള പൊലീസ് വ്യക്തമാക്കി.
കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്‌സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ലെങ്കിലും ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാനും പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം