പോലീസുകാർക്കെതിരായ നടപടികളുടെ ഒരു രേഖയും പോലീസ് ആസ്ഥാനത്തില്ല ! വിവരങ്ങൾ പോലീസ് ആസ്ഥാനത്ത് സൂക്ഷിക്കാറില്ലെന്നു  വിവരാവകാശ മറുപടി

തിരുവനന്തപുരം: പോലീസുകാർക്കെതിരെയുള്ള അച്ചടക്ക നടപടികളുടെ രേഖകൾ പോലീസ് ആസ്ഥാനത്തില്ല. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവരങ്ങൾ പോലീസ് ആസ്ഥാനത്ത് സൂക്ഷിക്കാറില്ലെന്നായിരുന്നു മറുപടിയിൽ സൂചിപ്പിച്ചിരുന്നത്.

പോലീസ് കംപ്ലെയിന്‍റ് അതോറിറ്റിയുടെ നടപടികളെക്കുറിച്ചും പോലീസ് ആസ്ഥാനത്ത് വിവരങ്ങളോ രേഖകളോ ഇല്ല.

Related posts