കോട്ടയം: മദ്യലഹരിയിൽ എസ്ഐയുടെ ഭാര്യയെ അസഭ്യം പറഞ്ഞ ജില്ലാ രഹസ്യാന്വഷണ വിഭാഗം എഎസ്ഐയ്ക്കെതിരെ പരാതി.
കുമരകം സ്റ്റേഷനിലെ രഹസ്യാന്വഷണ വിഭാഗം ഉദ്യോഗസ്ഥനെതിരെയാണ് അയൽവാസിയായ എസ്ഐയുടെ ഭാര്യ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
കോട്ടയം എആർ ക്യാന്പിനു സമീപമാണ് രണ്ട് ഉദ്യോഗസ്ഥരും കുടുബസമേതം താമസിക്കുന്നത്. കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ എഎസ്ഐ അസഭ്യം പറയുകയായിരുന്നുവെന്നാണ് എസ്ഐയുടെ ഭാര്യയുടെ പരാതി.
അച്ചടക്ക നടപടി ഭയന്നു പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. നേരത്തെയും ഈ ഉദ്യോഗസ്ഥനെതിരെ സമാന പരാതികൾ ഉയർന്നിരുന്നു.