ഏറ്റുമാനൂർ: വാഹന കച്ചവടവും സാന്പത്തിക ഇടപാടുകളും നടത്തിയിരുന്നയാളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റുമാനൂർ ചുണ്ടുകാട്ടിൽ കരുണാകരന്റെ മകൻ സതീശ്കുമാറി (തന്പി – 54) നെയാണ് ഞായറാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.തോർത്ത കഴുത്തിൽ കെട്ടി കാറിനുള്ളിലെ പിടിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലർച്ച പെട്രോളിംഗ് നടത്തിയ പോലീസ് സംഘമാണ് ഏറ്റുമാനൂർ – പട്ടിത്താനം ബൈപ്പാസ് റോഡിൽ കഐൻബി ജംഗ്ഷനു സമീപം സംശയാസപദമായ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. തുടർന്നു പരിശോധിച്ചപ്പോഴാണ് മൃതേദഹം കണ്ടത്. അത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.