ലൈം​ഗി​ക ആ​രോ​പ​ണം; നടൻ ജ​യ​സൂ​ര്യ​യ്‌ക്കെ​തി​രേ കേ​സെ​ടു​ത്തു; ഏഴ് പ​രാ​തി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ കേ​സ്

കൊ​ച്ചി: ന​ടി​യോട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ ജ​യ​സൂ​ര്യ​യ്ക്കെ​തി​രേ കേ​സ്. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോൺമെ​ന്‍റ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ന​ട​നെ​തി​രേ കേ​സെ​ടു​ത്തത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ശു​ചി​മു​റി​യു​ടെ സ​മീ​പ​ത്തു​വ​ച്ച് ക​ട​ന്നു​പി​ടി​ച്ച് ലൈം​ഗി​ക​മാ​യി അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ഐ ​പി സി 354, 354 A, 509 ​എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ലൈം​ഗി​കാ​തി​ക്ര​മം, സ്ത്രി​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ​ക്കൊ​പ്പ​മാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ 7 പ​രാ​തി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​ത്.

ഇ​ന്ന​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

 

Related posts

Leave a Comment