ന​ടി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; മു​കേ​ഷി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു

കൊ​ച്ചി: ന​ടി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ മു​കേ​ഷ് എം​എ​ൽ​എ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ട് പോ​ലീ​സാ​ണ് ന​ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.

അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ പ​ത്ത് മ​ണി​ക്കൂ​ർ ന​ടി​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​കേ​ഷ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഐ​പി​സി 376 (1) ബ​ലാ​ത്സം​ഗം, ഐ​പി​സി 354 സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ബ​ല​പ്ര​യോ​ഗം, ഐ​സി​പി 452 അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ, ഐ​പി​സി 509 സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന അം​ഗ​വി​ക്ഷേ​പം, വാ​ക്കു​ക​ൾ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment