കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയ്ക്ക് സ്ട്രക്ചറിൽ നിന്ന് വീണ് പരിക്ക് പറ്റിയ സംഭവത്തിൽ ജീവനക്കാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
ചെറുകുന്ന് എടക്കപ്രം സ്വദേശി പി.വി. ലതീഷിന്റെ പരാതിയിലാണ് ആശീർവാദ് ആശുപത്രിയിലെ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് ആശീർവാദ് ആശുപത്രിയിൽ പരാതിക്കാരന്റെ മുത്തശി സാവത്രിയെ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം.
പ്രതിയുടെ പ്രതിയുടെ അശ്രദ്ധ കാരണം സ്ട്രക്ചറിൽ നിന്ന് വീണ് മുത്തശിക്ക് സാരമായ പരിക്ക് പറ്റിയെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.