എറണാകുളം: കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ തട്ടുകട ഉടമയ്ക്കും ഭാര്യയ്ക്കും മർദനം. പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനും, ഭാര്യയ്ക്കുമാണ് മർദനമേറ്റത്.
ഇടുക്കി തൂക്കുപാലം സ്വദേശികളായ എട്ടോളം ആളുകൾ ചേർന്നാണ് കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് ദമ്പതികളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. മർദനത്തിൽ പരിക്കേറ്റ മോഹനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പിറവം പോലീസ് കേസെടുത്തു.