കണ്ണൂർ: സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിനെതിരെ ടൗൺ പോലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ വരുൺ, പി.എ.ഹരി, പ്രനിൽ മതുക്കോത്ത്, മുഹമ്മദ് റിബിൻ, ഖാദർ പള്ളിപ്രം ,റിജിന്‍ രാജ് തുടങ്ങിയ 12 യൂത്ത് കോൺഗ്രസുകാരുടെയും
ബിജെപി ജില്ലാ ജന.സെക്രട്ടറി കെ.കെ.വിനോദ് കുമാർ, അരുൺ കൈതപ്രം ,കെ.രഞ്ചിത്ത്, അർജുൻ മാവിലക്കണ്ടി തുടങ്ങിയ 10 യുവമോർച്ചക്കാരുടെയും പേരിലാണ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രകടനം നടത്തിയതിനാണ് കേസ്.
ഇന്നലെ രാത്രി യുവമോർച്ചക്കാർ ജില്ല പഞ്ചായത്ത് ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.