തളിപ്പറമ്പ്: മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി തടഞ്ഞ സംഭവത്തില്‍ ദേശീയപാത ഉപരോധിച്ചതിന് 18 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ പി.സി.നസീര്‍, മക്കി ഷബീര്‍, കൊമ്മച്ചി ഉസ്മാന്, എന്‍.യു.ഷഫീക്ക്, റാഫി കപ്പാലം, അനസ് കപ്പാലം, നൗഷാദ്, ഷെബീബ് എന്നിവരും കണ്ടാലറിയാവുന്ന 10 പ്രവര്‍ത്തകരുമാണ് പ്രതികള്‍.
അന്യായമായി സംഘം ചേര്‍ന്ന് മന്ത്രി കെ.ടി.ജലീലിനെ തടയുന്ന രീതിയില്‍ റോഡില്‍ പ്രതീകാത്മക തെരുവ്നാടകം നടത്തി 10 മിനുട്ട് സമയം റോഡില്‍ മറ്റ് വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കാതെ മാര്‍ഗ തടസം ഉണ്ടാക്കിയ സംഭവത്തില്‍ ഐപിസി 143, 147, 283 റെഡ് വിത്ത് 149 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.