രാത്രി പട്രോളിംഗിനിടെ പരുങ്ങിയ യുവാവിനെ പോലീസ് പൊക്കി, പെണ്‍കുട്ടികളെ കാണാതായതിന് പോലീസ് ചോദ്യം ചെയ്തു, വെളിപ്പെടുത്തിയത് ഭാര്യയുടെ കൊലപാതകം!

കാണാതായ രണ്ടു പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണത്തിലായിരുന്ന പോലീസിന്റെ വലയില്‍ പെട്ടത് ഭാര്യയെ കൊലപ്പെടുത്തി നാടുകടക്കാന്‍ ശ്രമിച്ച യുവാവ്. ഇരുപത്തിരണ്ടുകാരനായ അതുല്‍ പാലാണ് ഭാര്യ കഞ്ചനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പോലീസിന്റെ പിടിയിലായത്. രാജീവ് നഗറില്‍ നിന്ന് കാണാതായ ഒന്നും ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

ഇലക്ട്രോണിക്സ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന അതുല്‍ ഈ പെണ്‍കുട്ടികളുടെ അയല്‍ക്കാരനായിരുന്നു. രാത്രിയില്‍ പട്രോളിങ്ങിനെത്തിയ പോലീസിനെ കണ്ടയുടന്‍ പരുങ്ങിയ അതുലിനെ പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകക്കാര്യം ഇയാള്‍ പറഞ്ഞത്. അവിഹിതം ബന്ധം സംശയിച്ച് ഭാര്യയുമായി നിരന്തരം കലഹിക്കാറുണ്ടായിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. 2016 ലാണ് ഇവര്‍ വിവാഹിതരായത്.

2017 ല്‍ ഭാര്യ കഞ്ചന്‍ തനിക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നല്‍കിയിരുന്നതായും ഇക്കാരണങ്ങള്‍ കൊണ്ട് ഭാര്യയെ ഏതു വിധേനയും ഒഴിവാക്കണമെന്നാഗ്രഹിച്ചിരുന്നതായും ഇയാള്‍ അറിയിച്ചു. ഭാര്യാവീട്ടുകാരുടെ സമ്മര്‍ദം കൊണ്ടാണ് ഒരുമിച്ചു കഴിഞ്ഞിരുന്നതെന്നും തനിക്ക് അതില്‍ താല്‍പര്യമില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. സംഭവദിവസം രാത്രിയില്‍ വഴക്കുണ്ടായ ശേഷം ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് അതുല്‍ കഞ്ചനെ കൊലപ്പെടുത്തിയത്.

Related posts