കുട്ടിക്കള്ളന്റെ 18-ാം പിറന്നാള്‍ ദിനത്തില്‍ അവന്റെ വീട്ടില്‍ കേക്കുമായെത്തിയ പോലീസിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.
പോലീസും പയ്യനും ചേര്‍ന്ന് കേക്ക് മുറിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടു വര്‍ഷം പഴക്കമുള്ളതാണ് ഈ വീഡിയോയെന്നാണ് കരുതപ്പെടുന്നത്.
ബ്രസീലിയന്‍ നിയമപ്രകാരം 18 താഴെ പ്രായമായവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഇതാണ് പ്രതിക്ക് 18 വയസാകുന്നത് വരെ കാത്തിരിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.
പിറന്നാള്‍ ദിവസം കേക്കുമായി എത്തിയാണ് പോലീസ് പ്രതിക്ക് സര്‍പ്രൈസ് കൊടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതി കേക്കും മുറിക്കുന്നതും പോലീസുകാര്‍ ചുറ്റും കൂടിനിന്ന് കൈയടിച്ച് ആശംസിക്കുന്നതും വീഡിയോയില്‍ കാണാം.
ആപ്പ്സര്ക്കിള് കോ-ഫൗണ്ടര്‍ തന്‍സു ഈഗനാണ് ഇപ്പോള്‍ വീഡിയോ വീണ്ടും വൈറലാക്കിയത്.
ഇദ്ദേഹം എക്സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്.
ആ യുവാവിന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത പിറന്നാളായിരിക്കും ഇതെന്നായിരുന്നു ഒരാളുടെ കമന്റ്. ബ്രസീലില്‍ പോലീസിന്റെ തന്ത്രപരമായ നീക്കമെന്നായിരുന്നു മറ്റൊരാള്‍ അറസ്റ്റിനെ പ്രശംസിച്ചത്.