കോഴിക്കോട്: സിറ്റി ട്രാഫിക് പോലീസ് കഴിഞ്ഞവര്‍ഷം പിഴയിനത്തില്‍ ഈടാക്കിയത് 2.32 കോടി രൂപ. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍ , അലക്ഷ്യ ഡ്രൈവിംഗ് , ഇരുചക്ര വാഹനത്തില്‍ മൂന്നുപേരുടെ യാത്ര, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കല്‍ , ലൈസന്‍സില്ലാതെയുള്ള ഡ്രൈവിംഗ് , അനധികൃത പാര്‍ക്കിംഗ് , വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തല്‍ , എയര്‍ഹോണ്‍ ഉപയോഗം തുടങ്ങിയ സംഭവങ്ങളിലാണ് ഇത്രയും പിഴ ഇടാക്കിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് സ്ഥാപിച്ച കാമറകളില്‍ പതിഞ്ഞ നിയമലംഘന ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചും നേരിട്ട് പരിശോധന നടത്തിയുമാണ് ഇത്രയും പിഴ ചുമത്തിയത്. നിരന്തരമുള്ള പരിശോധനയുടെയും നിയമനടപടികളുടെയും ഭാഗമായി അമിത വേഗത നഗരത്തില്‍ നിയന്ത്രിക്കാനായിട്ടുണ്ട്.
ഇതോടെ അപകടനിരക്കിലും കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 1423 അപകടങ്ങളിലായി 154പേരാണ് മരിച്ചത്. 1552 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2017ല്‍ 184 പേരാണ് മരിച്ചത്.