വാ​ഹ​ന നി​യ​മ ഭേദഗതിക നിലവിൽ വന്നില്ലെങ്കിലും റോഡിൽ നി​യ​മലം​ഘ​നം കു​റ​ഞ്ഞു; പി​ഴത്തുക​യി​ലും വ​ൻ കു​റ​വ്


തൃ​ശൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേദഗതികൾ നടപ്പാക്കുന്നതു താ​ത്കാ​ലി​ക​മാ​യി നിർത്തി വച്ചെ​ങ്കി​ലും നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ഏ​റെ കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ. ഇ​വ​രി​ൽനി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന പി​ഴത്തുക​യി​ലും പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ കു​റ​വാ​ണ് ക​ഴി​ഞ്ഞ മാ​സം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഓ​ഗ​സ്റ്റി​ൽ 22,03,950 രൂ​പ​യാ​ണ് അ​ഞ്ച് ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ൾ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ടാ​ക്സ് ഇ​ന​ത്തി​ൽ 1,80,000 രൂ​പ​യും ആ​ർ​ടി ഓ​ഫീ​സി​നു ല​ഭി​ച്ചു. എ​ന്നാ​ൽ ക​ഴി​ഞ്ഞമാ​സം പി​ടി​ച്ചെ​ടു​ത്ത തു​ക വെ​റും 8,16,850 രൂ​പ മാ​ത്ര​മാ​ണ്. ടാ​ക്സ് ഇ​ന​ത്തി​ൽ ല​ഭി​ച്ച​ത് 28,800 രൂ​പ മാ​ത്രം. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ ക​ണ​ക്കെ​ടു​പ്പി​ൽ നി​യ​മം തെറ്റി​ച്ച് വാ​ഹ​ന​മോ​ടി​ച്ച വെ​റും 534 കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഓ​ഗ​സ്റ്റി​ൽ ഇ​ത്ത​ര​ത്തി​ൽ 2,502 കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ ഉ​ണ്ടാ​യ​ത്.സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്ന ഉ​ത്ത​ര​വ് ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ​യാ​ണ് വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ നി​യ​മം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ച്ച​ത്.

ഓ​ഗ​സ്റ്റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച കേ​സു​ക​ൾ 604 ആ​യി​രു​ന്നെ​ങ്കി​ൽ സെ​പ്റ്റം​ബ​റി​ൽ അ​ത് 83 ആ​യി ചു​രു​ങ്ങി. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച 374 കേ​സു​ക​ളാ​ണ് ഓ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ സെ​പ്റ്റം​ബ​റി​ൽ ഇ​ത് 21 കേ​സു​ക​ൾ മാ​ത്ര​മാ​യി. ഓ​ഗ​സ്റ്റി​ൽ ടാ​ക്സ് അ​ട​യ്ക്കാ​ത്ത 196 കേ​സു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ൽ സെ​പ്റ്റം​ബ​റി​ൽ അ​ത് 72 ആ​യി ചു​രു​ങ്ങി.

Related posts