സ്വന്തം ലേഖകന്‍
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് വെട്ടില്‍.
പിടിക്കപ്പെട്ടവര്‍ പിഴ ക്യതമായി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടിവരുന്നുണ്ടെങ്കിലും ലൈസന്‍സ് റദ്ദ് ചെയ്യണമെങ്കില്‍ ആളുടെ വിശദീകരണം നേരിട്ടു കേള്‍ക്കണമെന്ന നിയമമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ മേട്ടോര്‍ വാഹനവകുപ്പിനെ കുഴപ്പിക്കുന്നത്.
പലര്‍ക്കും നോട്ടീസ് അയച്ചിട്ടും ഭൂരിഭാഗം പേരും മേട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാറില്ല. അതിനാല്‍തന്നെ ഇവരുടെ വിശദീകരണം കേള്‍ക്കാതെ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ നടപടികളിലേക്ക് കടക്കാനും കഴിയാറില്ല.
വിശദീകരണ നിയമം മൂലം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ നടപടികള്‍ക്കു കാലതാമസം വരുന്നതായാണ് ആക്ഷേപം.
മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കോടതിയിലേക്ക് കേസ് പോകുന്നതിനൊപ്പം തന്നെ അതേ ദിവസം മുതല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികളും ആരംഭിക്കും. മൂന്നുമുതല്‍ ആറുമാസം വരെയാണ് ലൈസന്‍സ് റദ്ദാക്കുക.
പലര്‍ക്കും പിഴ അടയ്ക്കാനുള്ള സമന്‍സ് വരുന്നത് മൂന്നുമാസത്തിനുള്ളിലാണ്. ഇതോടൊപ്പം തന്നെ ലൈസന്‍സ് റദ്ദ് ചെയ്യുന്നനടപടിയും പുര്ത്തിയാകുമായിരുന്നു. എന്നാല്‍ മാറിയ നിയമപ്രകാരം ഇപ്പോള്‍ പിഴ അടച്ചശേഷം പിന്നീടാണ് മേട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണ നോട്ടീസ് വരുന്നത്.
വിശദീകരണം കേട്ടശേഷം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയാണു ചെയ്യുക. അതിന് നോട്ടീസ് കൈപറ്റി പത്ത് ദിവസത്തിനുള്ളില്‍ ആള് നേരിട്ടു ഹാജരാകണം. നേരിട്ടു ഹാജ രായ ദിവസം മുതല്‍ ലെസന്‍സ് റദ്ദ് ചെയ്യപ്പെട്ടതായി കണക്കാക്കുകയാണ് രീതി.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ലൈസന്‍സുമായി വീണ്ടും വാഹനമോടിച്ചാല്‍ ആജീവനാന്തം ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യും.
ഉദ്യോഗസ്ഥന് ലൈസന്‍സ് റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്താല്‍ അന്തിമ നടപടിയെടുക്കുന്നത് ആര്‍ടിഒയോ ജോ. ആര്‍ടിഒയോ ആണ്. ഇവര്‍ നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ടയാളുടെ വാദം കേള്‍ക്കുകയാണു ചെയ്യുക.