അമ്പലപ്പുഴ: പുതുവത്സരം ആഘോഷിക്കാൻ വാറ്റും സ്പിരിറ്റും മയക്ക് മരുന്നുകളും ഒഴുകുമ്പോള്‍ അന്പലപ്പുഴയിൽ എക്സൈസ് വകുപ്പ് കണ്ണടച്ച് ഇരിക്കുന്നു.
അമ്പലപ്പുഴയുടെ വിവിധ ഇടങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ട എക്സൈസ് വകുപ്പ് മൗനം പാലിക്കുന്നത് ആരോപണങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒരു വീട്ടില്‍ ചാരായം വാറ്റുന്ന വിവരമറിഞ്ഞെത്തിയ പുന്നപ്ര പോലീസ് ചിലരെ പിടികൂടിയിരുന്നു. കൂടാതെ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളും പോലീസ് റെയ്ഡ് നടത്തി.
അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തിലും അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ രണ്ടുപേരെ പിടികൂടി നടപടി സ്വീകരിച്ചിരുന്നു. കൂടാതെ കഞ്ചാവ് വില്‍പ്പന നടത്തുന്ന അതിഥി തൊഴിലാളികളെ ഇവരുടെ വാടക വീട്ടില്‍ നിന്നും പിടികൂടി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന വിവരവും പോലീസിന്റെ ചോദ്യം ചെയ്യലില്‍ ലഭിച്ചു. എന്നാല്‍ ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ട എക്സൈസ് വകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നത് ഉന്നതരെ സഹായിക്കാനാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
അമ്പലപ്പുഴ കരൂരില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യനിര്‍മ്മാണം നടത്തുന്ന വിവരം ലഭിച്ച അമ്പലപ്പുഴ പോലീസ് പരിശോധന നടത്തുകയായിരുന്നു. മദ്യം നിറച്ച നിരവധി കുപ്പികളും സീൽ ചെയ്യാൻ ഉപ യോഗിക്കുന്ന യന്ത്രവും ഇവിടെ നിന്നും പിടികൂടി.
കൂടാതെ മദ്യം നിര്‍മ്മിക്കാന്‍ ശേഖരിച്ചിരുന്ന വൻ സ്പിരിറ്റു ശേഖരവും പോലീസ് കണ്ടെടുത്തു. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും നേരത്തെ എക്സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നത് ഗുരുതര വീഴ്ചയായിട്ടാണ് കാണുന്നത്.
സ്പിരിറ്റ് ഇവിടെ എത്തിയ മാര്‍ഗ്ഗവും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും അറിയാൻ എക്സൈസ് വകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.അനധികൃതമായി നിര്‍മ്മിക്കുന്ന മദ്യം ബാറുകളിലൂടെ വില്‍പ്പന നടത്തിയതായാണ് വിവരം. ഇതിന്റെ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിന്റെ തുടരനേ്വഷണം നടത്താതെ എക്സൈസ് വകുപ്പ് ഉന്നതരെ സഹായിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അനധികൃത മദ്യനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരാളെ അമ്പലപ്പുഴ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരെ കണ്ടെത്താന്‍ എക്സൈസ് തയ്യാറായിട്ടില്ല.
ട്രാഫിക് നിയന്ത്രണം, ക്രമസമാധാനപാലനം തുടങ്ങിയ നിരവധി ജോലികള്‍ കൈകാര്യം ചെയ്യുന്നതിനിടയിലാണ് പോലീസ് മദ്യ മയക്ക് മരുന്ന് വില്‍പ്പനയ്ക്കെതിരെയും പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് മദ്യം, മയക്ക് മരുന്ന്, ലഹരി അടങ്ങിയ ഔഷധങ്ങള്‍ തുങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് എക്സൈസ് വകുപ്പിനുള്ളത്.
ഇതിനാവശ്യമായ അംഗബലവും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ സംസ്ഥാന എക്സൈസ് വകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.