കോട്ടയം: ഒറ്റ ദിവസം കൊണ്ട് പോലീസ് വാഹന പരിശോധനയിലൂടെ പിഴയായി പരിച്ചെടുത്തത് ഒന്നര ലക്ഷം രൂപ. ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന്റെ നിര്‍ദേശ പ്രകാരം തിങ്കളാഴ്ച രാത്രിയില്‍ നടത്തിയ കോമ്പിംഗില്‍ 2843 വാഹനങ്ങള്‍ പരിശോധിച്ചാണ് 145600 രൂപ പിഴയായി പിരിച്ചെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ച 142 െ്രെഡവര്മാര്ക്കെതിരേയും അമിത വേഗതയ്ക്ക് 89 െ്രെഡവര്മാര്ക്കെതിരേയും കേസെടുത്തു.
അശ്രദ്ധമായി വാഹനം ഓടിച്ചതിന് 69 പേര്‍ക്കെതിരേയും ഹെല്‍മറ്റ് ധരിക്കാത്ത 513 പേര്‍ക്കെതിരേയും അനധികൃത പാര്‍ക്കിംഗിന് 79 പേര്‍ക്കെതിരേയും കേസെടുത്തു. സീറ്റ് ബല്‍റ്റ് ധരിക്കാത്ത 193 പേര്‍ക്കെതിരേയും പൊതു സ്ഥലത്ത് പുകവലിച്ചതിന് 50 പേര്‍ക്കെതിരേയും കേസെടുത്തു. 64 ബസ് സ്റ്റാന്‍ഡുകളിലും 14 റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തി. വരും ദിവസങ്ങളും പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.