ചവറ.ദേശീയപാതയിൽ രാത്രികാല അപകടം കുറയ്ക്കാനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നടപ്പിലാക്കിയിരുന്ന ചുക്ക് കാപ്പി പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യം ശക്തമായി .ഓച്ചിറ ,കൊട്ടിയം ,ചാത്ത ന്നൂർ ,പാരിപ്പള്ളി എന്നിവടങ്ങളിലായിരുന്നു പോലീസും സന്നദ്ധ സംഘടനകളുമായി ചേർന്ന് രാത്രി 12 നും പുലർച്ചെ 3 നും മധ്യേ ഡ്രൈവർക്കൊരു ചുക്ക് കാപ്പി എന്ന പദ്ധതി നടപ്പിലാക്കിയത് .
പോലീസ് കൈകാണിച്ച് വണ്ടി നിർത്തിച്ച് ഡ്രൈവർമാർക്ക് കട്ടൻ കാപ്പി നൽകുന്നതായിരുന്നു പദ്ധതി .ദേബേഷ്കുമാർ ബഹ്റ സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കിയത് .ഇത് കൊണ്ട് ഡ്രൈവർമാരുടെ ഉറക്കത്തിന്റെ ആലസ്യം കുറയ്ക്കുകയും ,ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയും നടക്കുമായിരുന്നു.
2016 ലാണ് ഇതിന് തുടക്കായത് . കമ്മീഷണർ സ്ഥലം മാറി പോയതോടെ പദ്ധതി നിലയ്ക്കുകയായിരുന്നുവെന്ന് പറയുന്നു .ദേശീയ പാതയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലം കന്നേറ്റി പാലത്തിനും നീണ്ടകര പാലത്തിനും ഇടയിലാണ് . സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പോലീസ് ഈ പദ്ധതി പുനസ്ഥാപിച്ചാൽ രാത്രി കാല അപകടം കുറയ്ക്കാൻ കഴിയുമെന്നത് ഉറപ്പായ കാര്യമാണ് .