തിരുവനന്തപുരം: മജിസ്റ്റീരിയൽ അധികാരമുള്ള കമ്മീഷണറേറ്റുകൾ പോലീസ് സേനയിൽ ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കമ്മീഷണറേറ്റ് തീരുമാനം മന്ത്രിസഭ അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സമവായത്തിലൂടെ മാത്രമേ ഇക്കാര്യം നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ഭരണം പോലീസിന് നൽകിയെന്ന പ്രതിപക്ഷ വിമർശനം ശരിയല്ല. നഗരത്തിലെ പോലീസിന് കൂടുതൽ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.