ബസ് ടിക്കറ്റെടുക്കുവാൻ ആവശ്യപ്പെട്ട കണ്ടക്ടറെ പോലീസുദ്യോഗസ്ഥർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ നാഗർകോവിൽ വച്ച് തമിഴ്നാട് സർക്കാർ ബസിലാണ് സംഭവം. തിരുനെൽവേലി ബസ് സ്റ്റാൻഡിൽ നിന്നും നാഗർകോവിലേക്ക് പോകുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ.
യാത്ര പാസ് കാണിക്കുവാൻ കണ്ടക്ടർ ആവശ്യപ്പെട്ടുവെങ്കിലും പോലീസുകാർ അതിന് തയാറായില്ല. തുടർന്ന് ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ പ്രകോപിതരായി അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു.
യാത്രക്കാരിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സംഭവം വൈറലായതിനെ തുടർന്ന നാഗർകോവിൽ എസ്പി അരുണ്‍ ശക്തികുമാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മഹേഷ്, തമിഴരശൻ എന്നാണ് പോലീസുദ്യോഗസ്ഥരുടെയും പേരുകൾ. ഇരുവരെയും സസ്പെൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.