തളിപ്പറമ്പ്: ബിജെപി പ്രവര്ത്തകന് പറമ്പന്‍ രജീഷിനെ വധിക്കാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസം രജീഷുമായി വാക്കേറ്റം നടത്തിയ സംഘം തന്നെയാണ് അക്രമത്തിനു പിന്നിലെന്നാണു വിവരം. രജീഷിനെ വധിക്കുകയെന്ന ഉദ്ദേശത്തോടെ തന്നെയാണു സംഘമെത്തിയതെന്നാണു നിഗമനം.
രാത്രിയില്‍ പൊതുവെ ആള്പെരുമാറ്റമില്ലാത്ത റസ്റ്റ്ഹൗസ് റോഡില്‍ വെട്ടേറ്റ് രക്തംവാര്‍ന്നു പുലരുമ്പോഴേക്കും മരിക്കുമെന്ന ധാരണയുള്ളതുകൊണ്ടാണു കൃത്യം നടത്താന്‍ ഇൗ സ്ഥലം തന്നെ തെരഞ്ഞെടുത്തതെന്നാണ് പോലീസ് കരുതുന്നത്. മംഗലാപുരത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രജീഷിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.