തിരുവനന്തപുരം:’മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ’ ഇവരണ്ടും ഇല്ലാത്തവരുടെ ജോലി തെറിക്കും. ; ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം.
ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയാറാക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദേശം നല്കി. പ്രാഥമിക ഘട്ടത്തില്‍ തയാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
സിഐ മുതല്‍ എസ്പിമാര് വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കും.
പീഡനം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
അതേസമയം, കോട്ടയത്ത് മാങ്ങ മോഷ്ടിച്ച പോലീസുകാരനേയും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പോലീസുകാരനേയും സേനയിൽ നിന്നും പിരിച്ചുവിടാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി ആരംഭിച്ചിട്ടുണ്ട്.