തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണിയുടെ ഉത്തവാദിത്വം പോലീസ് നേതൃത്വത്തിനാണെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. ഫ്യൂഡൽ പശ്ചാത്തലം അടിച്ചേൽപ്പിക്കുന്നത് കേരളത്തിന്റെ സാഹചര്യത്തിന് ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസിലെ ജാഗ്രതക്കുറവാണ് ഇത്തരം സംഭവങ്ങൾക്കു പിന്നിൽ. ഇത്തരം സാഹചര്യങ്ങൾ ജാഗ്രതയോടെ ഇടപെട്ടാൽ മാത്രമേ ഒഴിവാക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പോലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാൻ അധികാരത്തിലിരുന്നപ്പോൾ താൻ നടപടി സ്വീകരിച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തിൽ കരുതലെടുക്കേണ്ടത്. പോലീസിലെ നിബന്ധനകൾ കർശനമാക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.