പയ്യന്നൂര്‍: ട്രെയിന്‍തട്ടി മരിച്ച മാതാവിനെതിരേ മകനെ കൊല്ലാന്‍ ശ്രമിച്ചതിന് കേസ്.കഴിഞ്ഞ ശനിയാഴ്ച പയ്യന്നൂര്‍ എഫ്സിഐ ഗോഡൗണിന് സമീപം ട്രെയിന്‍തട്ടി മരിച്ച പിലാത്തറ പിരീക്കാംതടത്തിലെ ദറുല്സലാമില് പട്ടുവം വളപ്പില്‍ മമ്മുഹാജിയുടെ മകള്‍ സഹീദ (29)യ്ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. സഹീദയുടെ രണ്ടര വയസുള്ള മകന് സാലിഹിന്റെ ഇരുകാലുകളും ട്രെയിന്‍ കയറി അറ്റുപോയിരുന്നു.
മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ എട്ട് മണിക്കൂറോളം നീണ്ട ശ്രമകരമായ ശസ്ത്രക്രിയയിലൂടെയാണ് കാലുകള്‍ തുന്നിച്ചേര്‍ത്തത്.പോലീസ് നടത്തിയ അന്വേഷണത്തില്‍ സഹീദയ്ക്ക് മരിക്കുന്നതിനൊപ്പം കുട്ടിയെ കൊലപ്പെടുത്തുവാനുള്ള ഉദ്ദേശവുമുണ്ടായിരുന്നു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായി മരിച്ച സഹീദയ്ക്കെതിരെ സ്വമേധയാ കേസെടുത്തത്.