മലപ്പുറം: ഉദിരംപൊയിലില്‍ രണ്ട് വയസുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതി. ഉദിരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ നസ്റിന് ഞായറാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ ഫായിസിനെതിരേ മാതാവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ഇവിടെയെത്തിക്കും മുന്‍പ് കുഞ്ഞ് മരിച്ചിരുന്നു.
കുട്ടിയുടെ അമ്മയുടെ മുന്നില്‍വച്ച് തന്നെ കുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. കട്ടിലിലേക്ക് വലിച്ചെറിഞ്ഞെന്നും കുഞ്ഞിനെ കൊല്ലുന്നത് കണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ ഇടയ്ക്കിടെ മര്‍ദിക്കാറുണ്ടായിരുന്നെന്നും ആരോപണമുണ്ട്.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.