മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണുപ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു; ഉടൻതന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും ബെനടിക്കിന്‍റെ ജീവൻ രക്ഷിക്കാനായില്ല

ച​വ​റ: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ പു​റ​ത്തേ​ക്ക് വീ​ണ മ​രം മു​റി​ക്കു​ന്ന തി​നി​ട​യി​ൽ നി​ല​ത്തു​വീ​ണു പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കോ​യി​വി​ള അ​ജി​ഭ​വ​ന​ത്തി​ൽ ബെ​ന​ഡി​ക്ട് ( 46 ) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ന്‍റെ മു​ക​ളി​ലേ​യ്ക്ക് വീ​ണ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി ഇ​യാ​ൾ നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു . ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി യി​ൽ​മ​രി​ച്ചു.

ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​യ്ക്ക് സ്ഥ​ല​മാ​റ്റം കി​ട്ടി നി​ന്ന സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ബ​ന​ഡി​ക്ട് .ഭാ​ര്യ: പ്രീ​ത , മ​ക്ക​ൾ: അ​ന​റ്റ് ,ഏ​ബ​ൽ

Related posts