കണ്ണൂർ: വോട്ടെണ്ണൽ ദിനത്തിൽ അമിത ആഹ്ലാദം വേണ്ടെന്ന് പോലീസ്. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് വൻ ജനക്കുട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിജയാഹ്ലാദപ്രകടനം വേണ്ടെന്ന് പോലീസിന്റെ നിർദേശം.
അതാതു ബൂത്തുകളിൽ ആഹ്ലാദപ്രകടനമാകാമെങ്കിലും പഞ്ചായത്തിലുടനീളമുള്ള ആഹ്ലാദപ്രകടനം നടത്തരുതെന്ന് പോലീസ് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അളുകളെ പങ്കെടുപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നത് രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പോലീസിനെ കൂടാതെ റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്പെഷൽ പോലീസ് ടീമും ജില്ലയിലെത്തിക്കഴിഞ്ഞു.രാത്രിയിൽ വാഹനപരിശോധന ശക്തമാക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. ക്രമസമാധാന പ്രശനങ്ങളുണ്ടായാൽ പോലീസ് കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ അറിയിച്ചു.