കണ്ണൂർ: ആത്മരക്ഷാർഥം ഒരു തവണ മുകളിലേക്കാണ് വെടിവെച്ചതെന്ന് പ്രതിബാബു ഉമ്മൻ തോമസിന്റെ ഭാര്യ ലിൻഡ പറഞ്ഞു. ബഹളം കേട്ടപ്പോൾ ഇന്നലെ രാത്രി വീടിനുനേരെ അക്രമം എന്നാണ് കരുതിയത്. ഗ്ലാസ് തകർന്ന ശബ്ദം കേട്ട് കാർ തകർത്തതായി ആദ്യം തോന്നി. ജനൽ ചില്ലുകളും ആരോ കല്ലെടുത്ത് എറിഞ്ഞ് തകർത്തു.
നായ്ക്കൾ ശബ്ദത്തിൽ കുരയ്ക്കുന്നുമുണ്ടായിരുന്നു. പോലീസ് ആണെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാൽ പോലീസ് കല്ലെറിയില്ലല്ലോ. കല്ലേറ് എന്ന് കരുതി ബാബു ഉമ്മൻ തോമസ് രക്ഷപ്പെടാനാണ് വെടി പൊട്ടിച്ചതെന്ന് ഭാര്യ ലിൻഡ പറഞ്ഞു.
മതിലിന്റെ മുകളിൽ കൂടിയാണ് പോലീസ് രണ്ടാം നിലയിലേക്ക് കയറിയത്. പട്ടിയുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. അപ്പോൾ താഴെ വന്നാൽ വാതിൽ തുറക്കാമെന്ന് ബാബു പറഞ്ഞെന്നും വാതിൽ തുറന്നയുടനെ ബാബുവിനെ പോലീസ് അടിച്ച് നിലത്തിട്ടെന്നും ലിൻഡ പറഞ്ഞു.
പോലീസ് മാത്രമല്ല മുണ്ട് ഉടുത്ത കുറെ ഗുണ്ടകളും ഉണ്ടായിരുന്നു. ഇവരാണ് വീടിന് നേരെ കല്ലെറിഞ്ഞത്. എന്റെ മകൻ റോഷൻ വക്കീലാണ്. കഴിഞ്ഞ ദിവസം പട്ടി ചാടി പോയപ്പോൾ അപ്പുറത്തേക്ക് പോയപ്പോൾ ഒരു തമിഴനുമായി എന്തോ പ്രശ്നം ഉണ്ടായി. ആത്മരക്ഷയ്ക്ക് വേണ്ടി അയാളുടെ മുഖത്ത് പോറൽ വരുത്തിയിരുന്നു. അതിന് നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞതായിരുന്നുവെന്നും ലിൻഡ പറഞ്ഞു.