കോഴിക്കോട്: പറവൂര്‍ സ്വദേശിയായ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് ഒളിവിലെ ന്നു പോലീസ്.
നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമാണ് രാഹുലിെനതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. രാഹുല്‍ ഇന്നലെ വൈകിട്ടു മൂന്നുവരെ വീട്ടില്‍ ഉണ്ടായിരുന്നതായി അയാളുടെ അമ്മ പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. അഭിഭാഷകനെ കാണണമെന്നു പറഞ്ഞ് പോയതാണ്.
രാഹുല്‍ നവവധുവിനെ മര്‍ദിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലന്നും അവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടായിട്ടില്ല. അടിച്ചുവെന്നത് ശരിയാണ്.
താഴത്തെ നിലയിലാണ് ഞങ്ങള്‍ കിടക്കുന്നത്. ഇവര്‍ മുകളിലത്തെ നിലയിലും. അവിടെ നടന്ന സംഭവങ്ങള്‍ കേട്ടിട്ടില്ല. നേരത്തെ വഴക്ക് ഉണ്ടായിട്ടില്ല. നേരത്തെ രാഹുല്‍ വിവാഹം കഴിച്ചിട്ടില്ല. ഒരു വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് അതു ഒഴിവാക്കിയെന്ന് അമ്മ പറഞ്ഞു.
രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചതായി സൂചനയുണ്ട്. അതേസമയം നവവധുവനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സിഐക്കും മറ്റ് ഉദ്യോഗഥര്ക്കുമെതിരേ നടപടി വേണമെന്ന് പിതാവ് ഹരിദാസന് ആവശ്യപ്പെട്ടു.
കേസ് എടുക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. രാഹുല്‍ വിവാഹത്തട്ടിപ്പുകാരനാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ രാഹുല്‍ രണ്ടു വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അതില്‍നിന്ന് പിന്‍വാങ്ങിയെന്ന് ഹരിദാസന് പറഞ്ഞു. ഇക്കാര്യങ്ങള്‍ കൂടി പോലീസ് പരിശോധിക്കണം.
പന്തീരാങ്കാവ് പോലീസിനെ വിശ്വാസമില്ലാത്തിതിനാല് കേസ് എറണാകുളത്തേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോശം അനുഭവമാണ് തനിക്കും മകള്‍ക്കും പന്തീരാങ്കാവ് പോലീസില്‍ നിന്ന് ഉണ്ടയതെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് നിലപാടിനെതിരേ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
150 പവനും കാറും സ്ത്രീധനമായി കിട്ടുന്നതിനുവേണ്ടിയാണ് രാഹുൽ തന്നെ മർദിച്ചതെന്നാണ് യുവതിയുടെ ആരോപണം. ജര്‍മനിയില്‍ ഏറോനോട്ടിക്കല്‍ എന്‍ജിനീയറാണ് രാഹുല്‍. ഭാര്യ തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയറായ കൊച്ചി സ്വദേശിനിയും.
മര്‍ദനമേറ്റ് അവശയയായ യുവതിയെ രക്ഷിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വിവാഹത്തിന്റെ ആറാം നാളാണ് മര്‍ദനം തുടങ്ങിയത്. ഈ മാസം അഞ്ചിനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാഹുലും യുവതിയും ത്മമിലുള്ള വിവാഹം നടന്നത്. മാരേജ്യജ് ബ്യൂറോ വഴിയാണ് വിവാഹം ഉറപ്പിച്ചത്. കൊടിയ പീഡനമാണ് ഒരാഴ്ച കൊണ്ട് നടന്നതെന്നും പിതാവ് പറഞ്ഞു.