വിവാഹം ക്ഷണിക്കാന്‍ വന്നവര്‍ വീടാക്രമിച്ച് തന്നെ മര്‍ദ്ദിച്ചെന്ന വീട്ടമ്മയുടെ പരാതി കെട്ടുകഥയെന്ന് കണ്ടെത്തല്‍. കരമന പോലീസാണ് യുവതി പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന സത്യം കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്യാനാണ്
പോലീസിന്റെ തീരുമാനം.വിവാഹം ക്ഷണിക്കാനെന്ന പേരില്‍ രണ്ട് പേര്‍ ബുധനാഴ്ച വീട്ടിലെത്തിയ ശേഷമാണ് തന്നെ ആക്രമിക്കുകയും വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ചെയ്‌തെന്നായിരുന്നു കരുമത്ത് താമസിക്കുന്ന യുവതിയുടെ പരാതി.
യുവതി ആക്രമം നടന്നെന്ന് പറഞ്ഞ സമയത്ത് നല്ല തിരക്കുണ്ടായിരുന്നു റോഡില്‍. ആ സമയത്ത് രണ്ട് യുവാക്കള്‍ പരിസരത്ത് എത്തിയില്ലെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ഭീഷണി മുഴക്കുന്ന വാചകങ്ങള്‍ പേപ്പറിലെഴുതി ഒട്ടിച്ചെന്നും യുവതി പറഞ്ഞിരുന്നു.
വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നതെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന പേരിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ വാതില്‍ തുറന്ന യുവതി അവരെ അകത്തേക്ക് ക്ഷണിച്ചു. അകത്ത് കയറിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. ഇതോടെ രണ്ടാംനിലയിലേക്ക് ഓടിക്കയറി താന്‍ രക്ഷപെട്ടെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.
യുവതിയുടെ വിവാഹ ഫോട്ടോയും എറിഞ്ഞ് ഉടച്ചു. അതിന് പിന്നാലെയാണ് ഭീഷണി വാചകം പതിച്ചത്. എന്നാല്‍ ഇതെല്ലാം വീട്ടമ്മ മെനഞ്ഞ കള്ളക്കഥയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
മൂന്ന് വര്‍ഷമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട്. ഭര്‍ത്താവുമായി അത്ര രസത്തിലല്ല യുവതി. വിവാഹബന്ധം എങ്ങനെയും വേര്‍പെടുത്താന്‍ യുവതി നടത്തിയ നീക്കമാണിത് എന്ന് പൊലീസ് സംശിക്കുന്നു.
യുവതിക്ക് മറ്റാരെങ്കിലുമായും ബന്ധം ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്. യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.