കോഴിക്കോട്: ദാസാ ഈ ബുദ്ധിയെന്താ നമുക്ക് നേരത്തെ താന്നാതിരുന്നത്….ഇപ്പോള്‍ കേരള പോലീസ് പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത് ഇതായിരിക്കാം. പോലീസ് എന്നുകേള്ക്കുമ്പോഴുള്ള സാധാരണക്കാരുടെ ഭീതി അകറ്റികൊണ്ട് ആരംഭിച്ച ഔദ്യോഗിക ഫേസ് ബുക്ക് പേജ് പത്തുലക്ഷം ലൈക്കിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
പുതുവര്ഷംത്തിനുമുന്പുതന്നെ ഒരുമില്യണ്‍ ലൈക്കിലേക്കെത്തിക്കാന് കഴിയുമെന്നാണ് പോലീസ് പറയുന്നത്. നിങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ ആ നേട്ടം 2019 ജനുവരി ഒന്നിനു മുന്നേ സ്വന്തമാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാനാകും എന്നതാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് ഫേസ് ബുക്ക് പേജ് കുറിപ്പില്‍ പോലീസ് പറയുന്നു. ഒരുമിച്ചു കൈകോര്‍ത്തു ഒന്നായി മുന്നേറുവാന്‍ ഏവരും ഒപ്പമുണ്ടാകണമെന്ന അഭ്യര്‍ഥനയും പോലീസ് നടത്തുന്നു.
ഇതോടൊപ്പം രസകരമായ നാടോടിക്കാറ്റ് സിനിമയിലെ മോഹന്‍ലാല്‍ -ശ്രീനിവാസന് സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പോസ്റ്റ്. എന്തായാലും ജനമൈത്രിയിലൂടെയും ഫേസ് ബുക്കിലുടെയും ജനഹൃദയങ്ങളിലേക്ക് കടക്കാന്‍ ലൈക്കുകള്‍ പറന്നുവരുമെന്നുതന്നെയാണ് നിയമപാലകരുടെകണക്കുകൂട്ടൽ.