കോഴിക്കോട്:കുട്ടികളെ ‘സ്നേഹിച്ച്’അവര്‍ ആവശ്യപ്പെടുമ്പോഴേക്കും ബൈക്ക് വാങ്ങികൊടുക്കുന്ന രക്ഷിതാക്കള്‍ക്ക് അവര്‍ വാഹനം പക്വതയോടെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് നിര്‍ദേശം. പ്രായപൂര്‍ത്തിയായാല്‍ മാത്രം പോര, തങ്ങളുടെ കുട്ടികള്‍ യുക്തിപൂര്‍വം വാഹനം പക്വതയോടെ, വിവേകപൂര്‍വം കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും പ്രാപ്തരാണോ എന്ന് ഉറപ്പു വരുത്തേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണെന്ന് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഓര്‍മപ്പെടുത്തുന്നു.
കുട്ടികള്‍ 18 വയസ് കടന്നു കൂടാന്‍ കാത്തിരിക്കുകയാണ്. ലൈസന്‍സ് എടുക്കാനും വാഹനം വാങ്ങാന്‍ രക്ഷിതാക്കളെ നിര്ബന്ധിക്കാനുംവേണ്ടിയുള്ളകാത്തിരിപ്പാണിത്.പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ഒരിക്കലും അവര്‍ക്ക് വാഹനം നല്‍കാതിരിക്കുക. അപകടങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കുക. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തങ്ങളുടെ കൊച്ചു മക്കള്‍ വാഹനമോടിക്കുന്നതില്‍ സന്തോഷിക്കുന്ന അപൂര്‍വ്വം ചില രക്ഷിതാക്കളെ അറിയാമെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
തിരക്ക് കുറഞ്ഞ റോഡുകളിലും മറ്റും കൃത്യവും ദീര്‍ഘവുമായ പരിശീലനം നല്‍കുക. മികച്ച ഡ്രൈവിംഗ് ശീലങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക. നിരത്തില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണെന്ന് അവരെ മനസ്സിലാക്കുക. തിരക്കില്ലാത്തതും ചെറുതുമായ റോഡുകളില്‍ വാഹനം ഓടിച്ച് മികച്ച പരിചയം സിദ്ധിച്ച ശേഷം ഹൈവേകളിലും തിരക്കുള്ള സ്ഥലങ്ങളിലും വാഹനവുമായി പോകാന്‍ അനുവദിക്കുക എന്നിവ ശ്രദ്ധിക്കണം.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പരീക്ഷയില്‍ പങ്കെടുപ്പിച്ച് കൃത്യമായ നടപടികളിലൂടെ ലൈസന്‍സ് എടുപ്പിക്കുക. വാഹനം ഓടിക്കാനുള്ള പരിശീലനം അവര്‍ കൃത്യമായി നേടിയെന്നു നേരിട്ട് ഉറപ്പ് വരുത്തിയ ശേഷം വാഹനം വാങ്ങി നല്‍കുക. ആദ്യമേ തന്നെ പവര്‍ കൂടിയ വാഹനങ്ങള്‍ വാങ്ങി നല്‍കാതിരിക്കുക.
അമിത വേഗത ഒഴിവാക്കാനും സുരക്ഷാ മുന്്കരുതലുകളെ കുറിച്ചും അവരെ ബോധവല്‍ക്കരിക്കുക. അപകടം ഒഴിവാക്കാനായി സുരക്ഷാ സംവിധാനമുള്ള ഗുണനിലവാരമുള്ള വാഹനങ്ങള്‍ വാങ്ങി നല്കാന് ശ്രദ്ധിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
പോലീസിന്റെ പോസ്റ്റ് വൈറലായതോടെനിരവധിപേരാണ് ഈ മുന്നറിയിപ്പോട് അനുകൂലമായി പ്രതികരിച്ച്രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ലൈസന്‍സ് നല്കുന്നരീതിയില് തന്നെഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മറ്റു ചിലരാകട്ടെ ന്യൂജനറേഷന്റെഅശ്രദ്ധയും ആവേശവും മൂലം ഉണ്ടായ അപകടങ്ങളെകുറിച്ചാണ് പറയുന്നത്.