ഇന്റര്‍നെറ്റ് ലോകത്തെ ചതിക്കുഴികളെക്കുറിച്ച് സാധാരണക്കാര്‍ക്ക് പലപ്പോഴും അറിവില്ല. എന്തെങ്കിലും ചതി സംഭവിച്ചെന്ന് മനസിലായാല്‍ പോലും പിന്നീട് എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് അവര്‍ക്ക് പലപ്പോഴും അറിയാതെ പോവുകയാണ് പതിവ്. അത് കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
സമാനമായ രീതിയില്‍ പലപ്പോഴും ആളുകള്‍ക്കുണ്ടാവുന്ന ഒരു സംശയമാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസിലാക്കിയാല്‍ എന്താണ് ചെയ്യേണ്ടതെന്നത്. അതിന് വ്യക്തമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ് ഇപ്പോള്‍. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആളുകളുടെ ഈ സംശയത്തിന് പോലീസ് മറുപടി നല്‍കിയിരിക്കുന്നത്.
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് പോലീസ് നല്കുന്ന വിശദീകരണം ഇങ്ങനെ…
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം
‘എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് സംശയമുണ്ട്.. പാസ്സ്വേര്‍ഡ് മാറ്റാനും കഴിയുന്നില്ല ‘ എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കര്‍ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാന്‍ കഴിയില്ല.
അക്കൗണ്ട് തിരികെ ലഭിക്കാന്‍ http://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക. ‘My account is compromised’ എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന ഡലെൃ മാരെ ഫെയ്സ്ബുക്ക് കണ്ടെത്താന്‍ ശ്രമിക്കും.
അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പാസ്സ്വേര്‍ഡ് ചോദിക്കും. പഴയപാസ്സ്വേര്‍ഡ് മാറ്റിയിട്ടുണ്ടെകില്‍. Secure my Account എന്ന ബട്ടന് ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്വേര്‍ഡ് നല്‍കരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പാസ്സ്വേര്‍ഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയില്‍ വിലാസത്തിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയില്‍ ആയി സെറ്റ് ചെയ്യുക. തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് കൂടെ മറുപടി നല്കിയാല് 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാന്‍ കഴിയും