സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യു​ള്ള വ​ര്‍​ഗീ​യ വി​ദ്വേ​ഷ പ്ര​ചാര​ണം; പോ​സ്റ്റ് “പൂ​ട്ടാ​ന്‍’ ഒ​ന്ന​ര​ കോ​ടി;നി​രീ​ക്ഷിക്കാ​നൊ​രു​ങ്ങി പോ​ലീ​സ്

സ്വ​ന്തം​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യു​ള്ള വ​ര്‍​ഗീ​യ വി​ദ്വേ​ഷ​ണ പ്ര​ച​ാര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ഒ​ന്ന​ര​ കോ​ടി രൂ​പ ചെ​ല​വി​ട്ട് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്നു. കൊ​ച്ചി, കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ ആ​രം​ഭി​ക്കാ​ന്‍ പോ​വു​ന്ന സൈ​ബ​ര്‍ ഡോ​മി​ല്‍ “ഓ​പ്പ​ണ്‍ സോ​ഴ്‌​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് മോ​ണി​റ്റ​റി​ല്‍ സി​സ്റ്റം’ വ​ഴി​യും കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന സൈ​ബ​ര്‍ ഡോ​മി​ല്‍ “സോ​ഷ്യ​ല്‍ മീ​ഡി​യ ലാ​ബ് ആ​ൻഡ് ഇ​ന്‍റ​ര്‍​നെ​റ്റ് മോ​ണി​റ്റ​റി​ല്‍ ഹാ​ര്‍​വെ​യ​ര്‍ ‘ വ​ഴി​യു​മാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​ത്.

ഓ​പ്പ​ണ്‍ സോ​ഴ്‌​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് മോ​ണി​റ്റ​റി​ല്‍ സി​സ്റ്റ്ത്തി​നാ​യി സ്‌​റ്റേ​റ്റ് പ്ലാ​ന്‍ സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. 2018-19 സ്‌​റ്റേ​റ്റ് പ്ലാ​ന്‍ സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ‘സോ​ഷ്യ​ല്‍ മീ​ഡി​യ ലാ​ബ് ആ​ൻഡ് ഇ​ന്‍റ​ര്‍​നെ​റ്റ് മോ​ണി​റ്റ​റി​ല്‍ ഹാ​ര്‍​വെ​യ​ര്‍ ‘ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മേ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം ല​ക്ഷ്യ​മി​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ക​യും വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ക്തി​ക​ളെ അ​മ​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​വും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ കേ​ന്ദ്ര-​ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്നു​ണ്ട്.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ​ണ പ്ര​ച​ാര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ജി​ല്ലാ സൈ​ബ​ര്‍ സെ​ല്ലു​ക​ള്‍, സൈ​ബ​ര്‍ ഡോം, ​ഹൈ​ടെ​ക് ക്രൈം ​എ​ന്‍​ക്വ​യ​റി സെ​ല്‍ എ​ന്നി​വ മു​ഖേ​ന​യും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സി​ലെ ക​ംപ്യൂട്ട​ര്‍ പ​രി​ഞ്ജാ​ന​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സൈ​ബ​ര്‍ സു​ര​ക്ഷ​യെ കു​റി​ച്ച് ആ​വ​ശ്യ​മാ​യ ആ​ധു​നി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി ന​ട​ത്തു​ന്നു​ണ്ട്.

ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷം വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 60 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത് . ഇ​തി​ല്‍ 44 കേ​സു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യു​ള്ള​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

Related posts