രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്! പോലീസുകാരന്റെ അനുഭവക്കുറിപ്പ് ശ്രദ്ധേയമാവുന്നു

ശബരിമലയിലെ യുവതീപ്രവേശനമാണ് ഇന്ന് സമൂഹത്തിലെ പ്രധാന ചര്‍ച്ച. വിശ്വാസികളുടെ പ്രതിഷേധത്തിനും സുപ്രീംകോടതി ഉത്തരവിനുമിടയില്‍ കുഴങ്ങുന്നത് പോലീസുകാരാണ്. വിശ്വാസികളുടെ ആവശ്യം മാനിക്കണോ കോടതി വിധി നടപ്പിലാക്കാന്‍ കൂട്ടുനില്‍ക്കണോ. രണ്ടും ചെയ്യേണ്ടതു തന്നെ. ഗുരുതരമായ ആശയക്കുഴപ്പത്തിലാണ് അവര്‍. വിമര്‍ശനങ്ങളോ അതിലും കൂടുതല്‍.

ഇതിനിടയില്‍ ശബരിമലയില്‍ ഡ്യൂട്ടി ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഒരു പോലീസുകാരന്‍ ഫേസ്ബുക്കില്‍ കുറിച്ച തങ്ങളുടെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

വെള്ളം കുടിക്കാനോ വിശ്രമിക്കാനോ പോലും തങ്ങള്‍ക്കാവുന്നില്ലെന്ന് ഷൈജുമോന്‍ എന്ന പോലീസുകാരന്‍ പറയുന്നു. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് പോലീസുകാരാണെന്നും ഷൈജുമോന്റെ വാക്കുകള്‍.

നേരത്തെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോലീസുകാര്‍ ഹെല്‍മെറ്റുകള്‍ മോഷ്ടിച്ചുവെന്ന തരത്തില്‍ വാര്‍ത്തകളും ട്രോളുകളും സജീവമായിരുന്നു. ഇതിനെതിരെ അനുഭവസ്ഥനായ പോലീസുകാരന്‍ എഴുതിയ കുറിപ്പും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് പോലീസുകാരുടെ പെടാപ്പാടുകള്‍ ചര്‍ച്ചയാകുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം.

Related posts