പത്തനംതിട്ട: പോലീസ് സേനയിലെ വാഹനങ്ങള്‍ ഗതാഗത നിയമലംഘനം നടത്തി പിഴ ചുമത്തപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സ്വന്തം പോക്കറ്റില്‍ നിന്നു തന്നെ തുക അടയ്ക്കണമെന്ന് എഡിജിപിയുടെ ഉത്തരവ്.
പോലീസ് ആസ്ഥാനത്തെ എഡിജിപി നീരജ്കുമാര്‍ ഗുപ്തയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.പോലീസ് വകുപ്പ് നിയമം നടപ്പാക്കുന്നതിനു നിയോഗിക്കപ്പെട്ട അഥോറിറ്റിയാണ്.
അതുകൊണ്ടുതന്നെ പോലീസ് സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച കര്‍ശന ഉത്തരവ് ഡിജിപി നേരത്തെ നല്‍കിയിരുന്നു.
എന്നാല്‍ ഇതു പരക്കെ ലംഘിക്കപ്പെടുകയാണെന്ന് ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് പ്രതിദിനം വരുന്ന ചെല്ലാനുകളില്‍ നിന്നു വ്യക്തമാക്കപ്പെടുന്നതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ഏത് ഉദ്യോഗസ്ഥനാണോ നിയമലംഘനം നടത്തിയത് അയാള്‍ തന്നെ വ്യക്തിപരമായി പണമടയ്ക്കട്ടേയെന്ന തീരുമാനമാണ് ഇി മുതലുള്ളതെന്നും സര്‍ക്കാര്‍ പണം ഇതിനു വിനിയോഗിക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിനെതിരേ സേനയില്‍ അമര്‍ഷം പുകയുന്നുണ്ട്.
മന്ത്രിമാര്‍ക്കും വിഐപികള്‍ക്കും എസ്കോര്‍ട്ട് പോകുമ്പോഴാണ് പലപ്പോഴും അമിതവേഗം അടക്കമുള്ള നിയമലംഘനം വരുന്നതെന്നും ഇതു തങ്ങളുടെ കുറ്റംകൊണ്ടല്ലെന്നുമാണ് സേനയിലെ ഒരുവിഭാഗത്തിന്റെ വാദം.
സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ കുറ്റങ്ങളായി കണക്കാക്കാമെന്നുമാണ് ഇവരുടെ വാദം.