ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ ഒട്ടു മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്ന് സര്‍ക്കാരുകളും ആരോഗ്യ സംഘടനകളും നിര്‍ദ്ദേശം നല്കുമ്പോഴും ചിലര്‍ ഇതൊന്നും വക വെക്കാതെ റോഡിലിറങ്ങുന്നുണ്ട്.
അത്തരക്കാരെ പിടികൂടിയിട്ട് പോലീസ് നല്ല ശിക്ഷയും ബോധവല്‍ക്കരണവും നല്‍കാറുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ചെറുപ്പക്കാര്‍ക്ക് നല്കിയ ശിക്ഷയുടെ വീഡിയോയാണ്.
മാസ്കോ ഹെല്‍മറ്റോ ധരിക്കാതെ മൂന്ന് ചെറുപ്പക്കാര്‍ ബൈക്കില്‍ വരികയായിരുന്നു.
ഇവരെ പൊലീസ് പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. പൊലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ പല കാര്യങ്ങളും യുവാക്കളും പറയുന്നുണ്ടായിരുന്നു.
ചെറുപ്പക്കാരോട് ഫേസ്മാസ്കിനെ കുറിച്ചും രോഗത്തെ കുറിച്ചുമൊക്കെ ബോധവത്കരണം നടത്തുകയാണ് പൊലീസുകാര്‍.
അവസാനം പോലീസുകാര്‍ യുവാക്കള്ക്ക്ശ ശിക്ഷ നിശ്ചയിക്കുകയും ചെയ്തു.. തൊട്ടടുത്തുള്ള ഒരു ആംബുലന്‍സില്‍ കയറാന്‍ വേണ്ടി പൊലീസുകാര്‍ മൂന്ന് പേരോടും പറയുന്നു.
ചെറുപ്പക്കാര്‍ ആംബുലന്‍സിനുള്ളില്‍ കയറിയപ്പോള്‍ ഒരാള്‍ സ്ട്രെച്ചറി കിടക്കുന്നത് കാണാമായിരുന്നു. അയാള്‍ക്ക് കൊറോണയാണെന്ന് പൊലീസ് അവരോട് പറയുന്നു.
ഇത് കേട്ടതോടെ മരണവെപ്രാളത്തോടെ യുവാക്കള്‍ ആംബുലന്‍സില്‍ നിന്ന് പുറത്ത് ചാടാന്‍ ശ്രമിച്ചു.
എന്നാല്‍ പൊലീസ് അവരെ ആംബുലന്‍സിനകത്തേക്ക് തള്ളിക്കേറ്റുകയാണ് ചെയ്യുന്നത്.
ആംബുലന്‍സിന്റെ ജനലില്‍ കൂടി പുറത്തേക്ക് ചാടാനും യുവാക്കള്‍ നോക്കി. ആംബുലന്‍സിലെ കൊറോണ രോഗിയെന്നത് അഭിനയം മാത്രമായിരുന്നു.
ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ചെറിയ ശിക്ഷയെന്ന നിലയിലാണ് ഇത്തരത്തില്‍ ചെയ്തതെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കി.
തുടര്‍ന്ന് പുറത്തിറക്കിയ ചെറുപ്പക്കാര്‍ക്ക് മാസ്ക് നല്‍കുകയും ലോക്ക് ഡൌണ്‍ ബോധവത്കരണം നടത്തുകയും ചെയ്യുന്ന പൊലീസുകാരെയും വീഡിയോയില്‍ കാണാം.
എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍തരംഗമായിക്കഴിഞ്ഞു. കേരളത്തിലും സമാനമായ ബോധവല്‍ക്കരണം വേണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.