പോലീസുകാര്‍ തൂപ്പുകാരിയ്ക്ക് സല്യൂട്ട് അടിയ്ക്കുന്നതു കണ്ട് അവിടെ കൂടിയിരുന്നവരൊക്കെ ഞെട്ടി. എന്നാല്‍ സംഭവമറിഞ്ഞതോടെ ഞെട്ടല്‍ കൈയ്യട്ിക്ക് വഴിമാറി.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അദ്ഭുതപ്പെടുത്തുകയാണ് തൃശൂരില്‍ നടന്ന ഈ സംഭവം.പ്രോട്ടോക്കോള്‍ അനുസരിച്ചു കൊണ്ട് മേല്‍ ഉദ്യോഗസ്ഥരെയാണ് പോലീസ് സല്യൂട്ട് അടിക്കുന്നത്.
എന്നതിനാല്‍ തന്നെയാണ് ഈ ചിത്രം ഇപ്പോള്‍ വൈറല്‍ ആയി മാറുന്നത്. പ്രോട്ടോക്കോള്‍ മാറ്റി വെച്ച് കൊണ്ട് എസ്ഐ ഉള്‍പ്പെടെ ഉള്ളവര്‍ സല്യൂട്ട് നല്‍കിയത്.
പോലീസ് സ്റ്റേഷനില്‍ ഉള്ള തൂപ്പുകാരിക്ക് ആണ് എന്ന് അറിയുബോള്‍ ആരും ഒന്ന് ഞെട്ടും.എന്നാല്‍ ഇതിനു പിന്നിലെ കഥ അറിഞ്ഞാല്‍ ഞെട്ടല്‍ കയ്യടിയിലേക്ക് വഴി മാറും.
വരന്തരപ്പള്ളി പോലീസ് സ്റ്റേഷനിലാണ് പാര്ട്ട്ടൈമിലെ സ്വീപ്പര്‍ ആയിരുന്ന രാധ ജോലി നോക്കിയത്,ഈ കഴിഞ്ഞ 31നു ആയിരുന്നു രാധ വിരമിച്ചത്. സ്റ്റേഷനിലെ സ്വീപ്പര്‍ ആയ ഒരു സാധാരണ സ്ത്രീ സല്യൂട്ട് ലഭിക്കാന്‍ മാത്രം എന്ത് ചെയ്തു.
എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ മുന്നിട്ടു ഇറങ്ങുമ്പോള്‍ അതിനു ആദ്യം മറുപടി നല്‍കുന്നത് വരന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ സി ഐ ഉള്‍പ്പെടെ ഉള്ള പോലീസ് ഉദ്യോഗസ്ഥരാണ്.
മുപ്പത് വര്‍ഷത്തെ ആത്മാര്‍ത്ഥമായ സേവനമാണ് രാധ കാഴ്ച വെച്ചത്.നാല്‍പ്പത് വയസില്‍ ജോലിക്ക് കേറി മുപ്പത് വര്‍ഷത്തെ സുദീര്‍ഘമായ സര്‍വീസിന് ഒടുവില്‍ എഴുപതാം വയസിലാണ് രാധ ജോലിയില്‍ നിന്ന് വിരമിച്ചത്.
രാവിലെ മുതല്‍ ഉച്ചവരെ ആണ് സ്റ്റേഷന് പരിപാലനം നടത്തുന്ന ജോലി ചെയ്തു വന്നിരുന്നത്. സാധാരണ ഒരു യാത്രയയപ്പിനു അപ്പുറം രാധ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.
പതിവ് പോലെ രാവിലെ ജോലിയ്ക്ക് എത്തി. ഉച്ചയോടെ ജോലി പൂര്‍ത്തിയാക്കി പടിയിറക്കത്തിന് ഒരുങ്ങുന്ന വേളയിലാണ് ഗാര്‍ഡ് ഓഫ് ഓണര്‍ രാധക്ക് പോലീസുകാര്‍ നല്‍കിയത്.