തിരുവനന്തപുരം: അച്ചടക്കമില്ലാത്ത പോലീസ് ഉദ്യോഗസ്ഥർക്ക് മൂക്കുകയറിടാനൊരുങ്ങി സംസ്ഥാന സർക്കാർ. അച്ചടക്ക നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകേണ്ടെന്ന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.പോലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് പിൻവലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആക്ടിലെ 101(6) വകുപ്പ് റദ്ദാക്കി പുതിയ പരിഷ്കാരം നടപ്പാക്കാനായി ഓർഡിനൻസ് ഇറക്കുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
കുഴപ്പക്കാരായ പോലീസുകാരുടെ ശ്രദ്ധയ്ക്ക്..! ചെവിക്കുപിടിക്കാനൊരുങ്ങി സർക്കാർ
