ലക്നോ: ഏറ്റുമുട്ടലിനിടെ കുറ്റവാളിയെ മിമിക്രി കാട്ടി പേടിപ്പിക്കാൻ ശ്രമം നടത്തി ഉത്തർപ്രദേശ് പോലീസ്. സംഭാലിൽ കുറ്റവാളിയെ നേരിടവെ തോക്ക് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് നിറയൊഴിക്കുന്നതിന്റെ ശബ്ദം മിമിക്രി കാട്ടി പോലീസ് പണിപറ്റിച്ചത്.
പോലീസിന്റെ മിമിക്രി വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രുക്സർ എന്ന കുറ്റവാളിയെ പിന്തുടരവെയാണ് പോലീസ് മിമിക്രി നടത്തിയത്. രുക്സറിനെ പിന്തുടർന്നെത്തിയ പോലീസ് സംഘത്തിൽ ഒരാളുടെ തോക്കിൽനിന്നു നിറയൊഴിക്കാൻ കഴിഞ്ഞില്ല.
ഇതേതുടർന്ന് മറ്റൊരു പോലീസുകാരൻ വെടിയുതിർക്കുന്ന ശബ്ദം അനുകരിക്കുകയായിരുന്നു. സംഘത്തിലെ മറ്റു പോലീസുകാർ ആകാശത്തേക്കു നിറയൊഴിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
18 ക്രിമിനൽ കേസുകളിൽ പ്രതിയായ രുക്സറിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കാലിനു വെടിവച്ചു വീഴ്ത്തിയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനു പരിക്കേറ്റു.
UP: Cop shouts 'thain thain' to scare criminals during an encounter in Sambhal after his revolver got jammed. A criminal carrying a bounty of Rs 25,000 was held after the encounter. pic.twitter.com/w46pfs1m49
— TOI Cities (@TOICitiesNews) October 14, 2018