വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സ്റ്റേഷനിലെ പോലീസ് സേനാ അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സേനാ അംഗങ്ങൾക്ക് പോഷകാഹാരം വിതരണം ചെയ്തു കൊണ്ട് ജില്ലാ പോലീസ് മേധാവി അശോകൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇൻസ്പക്ടർ ബി.ജയൻ, സബ് ഇൻസ്പക്ടർ കെ.വി. ബിനീഷ് ലാൽ ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു. സേനാ അംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി അംഗങ്ങൾക്ക് പ്രതിമാസം ആയൂർവേദം,ഹോമിയോ, അലോപ്പതി മെഡിക്കൽ പരിശോധനയും ചികിത്സയും ലഭ്യമാക്കും.
സ്ഥലത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ സ്റ്റേഷൻ പരിസരത്ത് നട്ടുവളർത്തിയ വിഷ രഹിത പച്ചക്കറികൾ വിളവിനനുസരിച്ച് സേനാ അംഗങ്ങൾക്ക് പാചകം ചെയ്തു കഴിക്കുന്നതിനും അവസരം ഒരുക്കും. തരിശുഭൂമികൾ ഏറ്റെടുത്ത് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കൃഷിയിറക്കാനും പദ്ധതിയുണ്ട്