കോട്ടയം: പോലീസിന്റെ ഹെൽമറ്റ് വേട്ട ശക്തമാക്കിയിട്ടും ഹെൽമറ്റ് വയ്ക്കാത്തവരുടെ എണ്ണത്തിൽ കാര്യമായ കുറവ് കാണുന്നില്ല. കഴിഞ്ഞ ഒരു ദിവസത്തെ കണക്ക് പരിശോധിച്ചാൽ 515 പേരാണ് ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് പിഴ അടയ്ക്കേണ്ടി വന്നത്.
തിങ്കളാഴ്ച ജില്ലയിൽ 2569 വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് 515 പേരെ ഹെൽമറ്റ് വയ്ക്കാത്തതിന് പിടിയിലായത്. മുൻ ദിവസങ്ങളിലേക്കാൾ വളരെ കൂടുതലാണിതെന്ന് പോലീസ് വ്യക്തമാക്കുന്നു. അപകടകരമായി വാഹനം ഓടിച്ചതിന് 23-ഉം മദ്യപിച്ചു വാഹനം ഓടിച്ചതിനു 68-ഉം പേരെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കി.
ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്തതിനു 29-ഉം അമിത വേഗത്തിനു 153-ഉം അനധികൃത പാർക്കിംഗിന് 143-ഉം പേർ കുടുങ്ങി.യൂണിഫോം ധരിക്കാത്തതിന് 77-ഉം ഡിം അടിക്കാത്തതിന് 50-ഉം സൈഡ് മിറർ ഇല്ലാത്തതിന് 30-ഉം ട്രിപ്പിൾ റൈഡിംഗിന് 15-ഉം മറ്റ് വാഹന സംബന്ധമായ കുറ്റങ്ങൾക്കെതിരെ 38-ഉം പേർക്കെതിരെയും നടപടിയെടുത്തു.