കസ്റ്റഡിയിലെടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നതിന് പകരം അനുവാദമില്ലാതിരുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനം അടിച്ച് പൊട്ടിച്ച് പോലീസ്; വീഡിയോ പ്രചരിച്ചതോടെ സസ്‌പെന്‍ഷന്‍

നിയമം പാലിക്കേണ്ടത് പൗരന്മാരുടെ കടമയാണ്. അത് നടപ്പില്‍ വരുത്താന്‍ പോലീസ് ഉള്‍പ്പെടെയുള്ള നിയമപാലകരും ബാധ്യസ്ഥരാണ്. എന്നാല്‍ പൗരന്മാരുടെ സ്വകാര്യ സ്വത്തിനു നേരെ കയ്യേറ്റം നടത്താന്‍ നിയമപാലകരായ പോലീസുകാര്‍ക്ക് അധികാരമില്ല എന്ന കാര്യം പല പോലീസുകാരും മറക്കുകയാണോ എന്ന സംശയമാണ് പല സംഭവങ്ങളും ഉയര്‍ത്തുന്നത്.

അതില്‍ ഒന്നാണ് ചൈന്നെയില്‍ നിന്ന് പുറത്തു വരുന്ന ഒരു വീഡിയോ. നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത വാഹനം കസ്റ്റഡിയിലെടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നതിന് പകരം തല്ലിത്തകര്‍ക്കുന്ന പോലീസുകാരുടെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ചെന്നൈയിലാണ് സംഭവം. വാര്‍മെമ്മോറിയലിന് സമീപം പാര്‍ക്ക് ചെയ്ത സ്‌കൂട്ടറിന്റെ ഹെഡ്ലാംപും ടെയില്‍ലാംപും മിററുകളും മുന്‍ഭാഗവുമെല്ലാം വലിയ വടി ഉപയോഗിച്ച് പോലീസുകാര്‍ അടിച്ച് തകര്‍ക്കുകയാണ്. വഴിയാത്രക്കാരില്‍ ഒരാളാണ് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

സ്‌കൂട്ടറുടമ വന്നു വാഹനം മാറ്റുന്നതുവരെ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അടിച്ചു നശിപ്പിക്കുന്നുണ്ട്. സംഭവം വൈറലായതിനെ തുടര്‍ന്ന് ഇരുപോലീസുകാരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തെന്നാണ് അറിയുന്നത്.

Related posts