അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കു വയോധികർക്കു പോലീസിനെ ബന്ധപ്പെടാൻ ഹോ​ട്ട്‌​ലൈ​ൻ സംവിധാനം ;  നൈ​റ്റ് പ​ട്രോ​ളിം​ഗി​നു വ​നി​താ പോ​ലീ​സും; നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​എ​സ്പി സു​ജി​ത്ത് ദാ​സി​നെ പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യമനം

ആ​ലു​വ: ജി​ല്ല​യി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യി അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കു ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ഹോ​ട്ട് ലൈ​ൻ സം​വി​ധാ​നം വ​രു​ന്നു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് വി​ളി​ച്ചു ചേ​ർ​ത്ത ജി​ല്ല​യി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

ബി​എ​സ്എ​ൻ​എ​ലു​മാ​യി സ​ഹ​ക​രി​ച്ചു ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ടു​ക​ളാ​ണ് സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​എ​സ്പി സു​ജി​ത്ത് ദാ​സി​നെ പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു.

എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ​യും പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും, വ​നി​താ പോ​ലീ​സി​നെ​യും നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും. ജി​ല്ലാ ത​ല​ത്തി​ൽ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​വ​ലോ​ക​നയോ​ഗം ചേ​രും. മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന അ​സോ​സി​യേ​ഷ​നു ട്രോ​ഫി ന​ൽ​കും.

ഓരോ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം എ​ല്ലാ മാ​സ​വും ചേ​രും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​എ​സ്പി സു​ജി​ത്ത് ദാ​സ്, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡി​വൈ​എ​സ്പി എ​ൻ.​ആ​ർ. ജ​യ​രാ​ജ്, ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ബി. പ്ര​ഫു​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts