മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ തുണിയില്ലാതെ റോഡില്‍ നൃത്തം ചെയ്ത വിദേശവനിതയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാര്‍ തമ്മില്‍ വാക്കേറ്റം. തോപ്പുംപടി സ്‌റ്റേഷനിലെ എസ്‌ഐയും ഫോര്‍ട്ട് കൊച്ചിസ്‌റ്റേഷനിലെ എസ്‌ഐയും ആണ് യുവതിയുടെ പേരില്‍ തമ്മിലടിക്കുന്നത്. തോപ്പുംപടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമാണ് പോലീസിനു മുഴുവന്‍ നാണക്കേടായത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. പശ്ചിമകൊച്ചിയിലെ പനയപ്പള്ളിയിലാണ് ബെല്‍ജിയത്തില്‍ നിന്നും എത്തിയ യുവതി റോഡില്‍ നഗ്‌നയായി നൃത്തം ചെയ്തത്. ഒരു കിലോമീറ്ററോളമാണ് യുവതി റോഡിലൂടെ ആടിപ്പാടി നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ യുവതിയുടെ പിറകെ കൂടുകയും തോപ്പുംപ്പടി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു. എന്നാല്‍, തോപ്പുംപടി സ്റ്റേഷനിലെ വനിതാ എസ്‌ഐ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയിരുന്നു.
പത്തുമിനിറ്റിനുള്ളില്‍ സംഭവസ്ഥലത്തെത്താമെന്ന് പോലീസ് അറിയിക്കുകയും ചെയ്തു. സംഭവം വയര്‍ലൈസിലൂടെ അറിഞ്ഞ ഫോര്‍ട്ടുകൊച്ചി എസ് ഐ വനിതാ പോലീസുമായെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ സ്ഥലത്തെത്തിയ തോപ്പുംപ്പടി പോലീസ് സംഘത്തിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഫോര്‍ട്ടുകൊച്ചി പോലീസ് സ്‌റ്റേഷനില്‍ വിദേശ വനിത ഉണ്ടെന്നറിഞ്ഞതോടെ തോപ്പുംപടി പോലീസ് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങളുടെ സ്‌റ്റേഷന്‍ പരിധിയില്‍ കടന്ന് വിദേശ വനിതയെ പിടികൂടിയെന്ന് കാണിച്ച് ഫോര്‍ട്ടുകൊച്ചി എസ്‌ഐക്കെതിരെ തോപ്പുംപടി എസ്‌ഐ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനില്‍ നിന്ന് കേസ് മട്ടാഞ്ചരി സ്‌റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു.